Connect with us

KERALA

രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു; വിഷുവിന്‌ മുമ്പ്‌ വിതരണം ചെയ്യും

Published

on


തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ട് ഗഡുകൂടി വിഷുവിന്‌ മുമ്പ്‌ വിതരണംചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 3,200 രൂപ വീതമാണ്‌ ലഭിക്കുക. നിലവിൽ ഒരു ഗഡു തുക ഇപ്പോൾ  വിതരണം ചെയ്യാൻ നടപടി ആരംഭിച്ചു. വിഷു, ഈസ്റ്റർ, റംസാൻ കാലത്ത്‌ 4,800 രൂപവീതമാണ്‌ ഒരോരുത്തരുടെയും കൈകളിലെത്തുക.

62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. തുടർന്ന്‌ ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാത് മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

Continue Reading