Connect with us

Crime

രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ഫോട്ടോ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചെന്നാരോപിച്ച് ഇ.പി ജയരാജന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.

Published

on

കണ്ണൂര്‍: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം താന്‍ ഇരിക്കുന്ന തരത്തിലുള്ള ഫോട്ടോ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചെന്നാരോപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ജയരാജന്റെ ഭാര്യ ഇന്ദിര നല്‍കിയ പരാതിയില്‍ വളപട്ടണം പോലീസാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേയാണ് കേസ്. ഐപിസി 153, 465 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.”

Continue Reading