Connect with us

Crime

അഴിമതിയുടെ മുഖ്യസൂത്രധാരൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണെന്ന് ഇ.ഡി.45 കോടി രൂപ ​ഗോവ തിരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാർട്ടി ഉപയോഗിച്ചുവെന്നും ഇ.ഡി

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണെന്ന് ഇ.ഡി. കോടതിയിയെ ബോധിപ്പിച്ചു. കോൾ റെക്കോഡിങ് ഉൾപ്പെടെ കൃത്യമായ തെളിവുകളുണ്ടെന്നും ഇ.ഡി. കോടതിയിൽ അറിയിച്ചു.

മദ്യനയം രൂപവത്കരിക്കുന്നതിൽ കെജ്‌രിവാളിന് നേരിട്ട് പങ്കുണ്ട്. അനുകൂലമായ നയരൂപവത്കരണത്തിന് പ്രതിഫലമായി കെജ്‌രിവാൾ സൗത്ത് ​ഗ്രൂപ്പിൽ നിന്നും പണം ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ കൈപ്പറ്റിയതിന് പിന്നാലെയാണ് നയം രൂപവത്കരിച്ചത്. പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി 100 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. സൗത്ത് ​ഗ്രൂപ്പിൽ നിന്നും ലഭിച്ച 45 കോടി രൂപ ​ഗോവ തിരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാർട്ടി ഉപയോഗിച്ചുവെന്നും ഇ.ഡി. കോടതിയിൽ വാദിച്ചു.ഡല്‍ഹി റോസ് അവന്യൂ കോടതിയിൽ നിലവിൽ കേസുമായി ബന്ധപ്പെട്ട വാദം ഇപ്പോഴും തുടരുകയാണ്.
നയം രൂപവത്കരിക്കുന്നതിനായി ഡൽഹി എക്സൈസ് ഒരു വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ചിരുന്നു. എന്നാൽ, ഇത് വെറുമൊരു കടലാസ് സമിതിയായി ചുരുങ്ങി. കൂടുതൽ പണം നൽകിയവർക്ക് ലൈസൻസ് അനുവദിച്ചു എന്നും കോടതിയില്‍ ഇ.ഡി ആരോപിച്ചു.

പത്ത് ദിവസത്തെ കസ്റ്റഡി ഇ.ഡി. കോടതിയിൽ ആവശ്യപ്പെട്ടു. കോടതിയിൽ വാദം പുരോ​ഗമിക്കുന്നതിനിടെ കെജ്‌രിവാളിന് രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ഇടക്ക് അദ്ദേഹത്തെ വിശ്രമമുറിയിലേക്ക് മാറ്റിയിരുന്നു.

Continue Reading