POLITICS
പിണറായി വിജയനെ സി.പി.എമ്മിനകത്ത് പോലും വിശ്വാസമില്ലെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎമ്മിനകത്ത് പോലും ആര്‍ക്കും വിശ്വാസമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പിണറായി വിജയന് മുഖ്യമന്ത്രി കസേരയില്‍ ഇനി അള്ളിപ്പിടിച്ചിരിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് കൊവിഡ് എന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. കസ്റ്റംസില്‍ സിപിഎം ഫ്രാക്ഷന് ഉണ്ട്. ചില ഉദ്യോഗസ്ഥര്‍ സി.എം. രവീന്ദ്രന്റെ ബന്ധുക്കളാണ്. അവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്.
രവീന്ദ്രന്റെ തട്ടിപ്പുകള്‍ക്ക് ആരോഗ്യവകുപ്പ് കൂട്ട് നില്ക്കുന്നു. ഇഡി അന്വേഷണം തടസപ്പെടുത്താന്‍ ആരോഗ്യവകുപ്പ് കൂട്ട് നില്ക്കുന്നു. ശൈലജ ടീച്ചര്‍ അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം നടക്കുന്നത്. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്ത് വരുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.