Connect with us

POLITICS

ഇ ഡി ബി.ജെ.പി യുടെ രാഷ്ട്രീയ ഉപകരണമായി മാറിയെന്ന് തോമസ് ഐസക്

Published

on


തിരുവനന്തപുരം: എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ബി.ജെ.പിയുടെ രാഷ്ട്രീയ ഉപകരണമായി അധഃപതിച്ചിരിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യം ഇ.ഡി. ആര്‍.ബി.ഐ.യില്‍ അന്വേഷിക്കുക, എന്നിട്ട് വേണം പത്രങ്ങള്‍ക്ക് മെസേജ് കൊടുക്കുകയും വിവാദമുണ്ടാക്കുകയും ചെയ്യേണ്ടത്. മസാലബോണ്ടിന് ആര്‍.ബിഐ അനുവാദമുണ്ടെന്ന്എത്രയോ വട്ടം പറഞ്ഞിട്ടുളളതാണ്.

വേണമെങ്കില്‍ രേഖകൊടുക്കാം. ഇ.ഡി.യുടേത് രാഷ്ട്രീയക്കളിയാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ആര്‍.ബി.ഐ.യുടെ എല്ലാ അനുമതിയും കിഫ്ബിക്ക് കിട്ടിയിട്ടുളളതാണ്.

എന്തിനാണ് കിഫ്ബി ആള്‍സോ അണ്ടര്‍ ദ റഡാര്‍ എന്ന് തലക്കെട്ട് കൊടുക്കണമെന്ന് പറഞ്ഞ് ഇ.ഡി. മാധ്യമങ്ങള്‍ക്ക് മെസേജ് അയച്ചത്. ഇതുവരെ അങ്ങനെ ഒരു മെസേജ് അയച്ചിട്ടില്ലെന്ന് ഇഡിയും
മാധ്യമങ്ങളും നിഷേധിച്ചിട്ടില്ല. രാഷ്ട്രീയക്കളിയാണ് ഇഡിയുടേതെന്ന് തെളിഞ്ഞിരിക്കുകയാണ്.

ആര്‍.ബി.ഐ.യുടെ എല്ലാ അനുമതിയും കിഫ്ബിക്ക്കിട്ടിയിട്ടുളളതാണ്. ആര്‍.ബി.ഐ.ക്ക് അപേക്ഷിച്ചു അവര്‍ എന്‍ഒസി തന്നു. എന്നാല്‍ ഇപ്പോള്‍ വേണ്ട അടുത്ത വര്‍ഷം മതി ബോണ്ടിറക്കല്‍ എന്ന് തോന്നിയപ്പോള്‍ വീണ്ടും അപേക്ഷിക്കുകയും ആര്‍.ബി.ഐ അത് നീട്ടിത്തരികയും ചെയ്തു.

എന്‍ഒസി ലഭിച്ചിട്ടുണ്ട് വായ്പയുടെ നമ്പര്‍ തരണം എന്ന് പറഞ്ഞപ്പോള്‍ ആര്‍.ബി.ഐ. അതും തന്നു. വായ്പ എടുത്തതിന് ശേഷം വായ്പ ചെലവഴിക്കുന്നത് സംബന്ധിച്ച് ആര്‍.ബി.ഐ.ക്ക് റിപ്പോര്‍ട്ട് അയക്കുന്നുണ്ട്.ഏഴോ, എട്ടോ തവണ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒരു ഘട്ടത്തിലും ആര്‍.ബി.ഐ. നിങ്ങള്‍ക്കിതിന്
അവകാശമില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

Continue Reading