Connect with us

KERALA

മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി ഏപ്രില്‍ 6 വരെ നീട്ടി

Published

on

മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി ഏപ്രില്‍ 6 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിനല്‍കിയിരിക്കുന്നത്. ഇ പോസ് മെഷീന്റെ സര്‍വര്‍ തകരാറിലായതോടെയാണ് ഇന്നും റേഷന്‍ വിതരണം തടസപ്പെട്ടത്.

രാവിലെ പത്ത് മണി മുതല്‍ റേഷന്‍ കടകളിലെത്തിയ ആളുകള്‍ അരി വാങ്ങാന്‍ കഴിയാതെ മടങ്ങിപ്പോയി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റേഷന്‍ കടകളില്‍ അരി എത്തിയത്. വ്യാഴും വെള്ളിയും അവധി ആരുന്നു. ഇന്ന് ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് സെര്‍വര്‍ തകരാറിലാകാന്‍ കാരണം.

സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നാണാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വിശദീകരണം. റേഷന്‍ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാന്‍ പുതിയ സര്‍വര്‍ വാങ്ങാനുള്ള തീരുമാനം നേരത്തെ വന്നതാണ്. നിലവിലുള്ള സര്‍വറിന് പുറമെ അധിക സര്‍വര്‍ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്.”

Continue Reading