Connect with us

Crime

കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.

Published

on

ബംഗളൂരു: കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. വെള്ളിയാഴ്ച രാത്രിയാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്നും മുൻപ് പരിഹരിച്ച വിഷയത്തിലാണ് ഇപ്പോഴുള്ള നടപടിയെന്നും ഡികെ ശിവകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഈ രാജ്യത്ത് ജനാധിപത്യമുണ്ട്, ഒരു നിയമമുണ്ട്. ബിജെപി സർക്കാർ ഇത്തരം നടപടികളെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയാണെന്ന് ശിവകുമാർ വ്യക്തമാക്കി.ഇന്ത്യ മുന്നണി എൻഡിഎ തകർക്കുമെന്ന ഭയത്തെ തുടർന്നാണ് ബിജെപി ഇങ്ങനെയുള്ള നടപടികൾ സ്വീകരിക്കുന്നത്. അവർ പ്രതിപക്ഷത്തെ ലക്ഷ്യം വയ്ക്കുകയാണ്. കോൺഗ്രസിനെയും ഇന്ത്യ മുന്നണിയെയും അവർ പേടിക്കുന്നു. ഇന്ത്യ മുന്നണി എൻഡിഎയെ പരാജയപ്പെടുത്തും. ഈ ദൗർബല്യം ബിജെപി മനസിലാക്കിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുമെന്ന് അറിയാം. ഭയം സൃഷ്ടിക്കുകയാണ് അവർ. നേരത്തെ പരിഹരിച്ച വിഷയത്തിലാണ് ഇപ്പോൾ ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരിക്കുന്നത്’- ഡികെ ശിവകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Continue Reading