Crime
ബോംബ് സ്ഫോടനത്തിനിടെ പരിക്കേറ്റ ഒരു സി.പി.എം പ്രവർത്തകൻ്റെ നില ഗുരുതരം ‘ മൂന്ന് പേർ ചികിത്സയിൽ

കണ്ണൂര്‍: പാനൂരിൽ ബോംബ് നിർമാണത്തിനിടെ നടന്ന സ്‌ഫോടനത്തില്‍ പരിക്കേറ്റ ഒരു സിപിഎം പ്രവർത്തകൻ്റെ നില ഗുരുതരമായി ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുത്തൂർ സ്വദേശി ഷെറിൻ (25) അൽപ്പ നേരം മുമ്പ് മരിച്ചിരുന്നു. സംഭവത്തിൽ പരിക്കേറ്റ മൂന്ന് സിപിഎം പ്രവർത്തകർ ചികിത്സയിലാണ്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുളിയാത്തോട് വിനീഷ് പാനൂരിലെ സിപിഎം നേതാവിന്റെ മകനാണ്. രണ്ടു പേർ തലശേരിയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് വ്യാഴാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ വിനീഷിന്റെ ഇരു കൈപ്പത്തിയും അറ്റുപോയി.മരിച്ച ഷെറിന്റെ മുഖത്താണ് പരിക്കേറ്റത്.
പാനൂരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിതെന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ആരോപണം. കണ്ണൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. കണ്ണൂരിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംഭവ സ്ഥലം ഡി.സി.സി പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. എന്നാൽ പോലീസ് തടഞ്ഞതോടെ വലയം ഭേദിച്ച് നേതാക്കൾ സ്ഥലം സന്ദർശിച്ചു .അതേസമയം, ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ സനോജ് പ്രതികരിച്ചു. സ്ഫോടനത്തിൽപ്പെട്ടവർക്ക് സി.പി.എമ്മുമായ് ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. അതിനിടെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ ക്കൊപ്പം മരിച്ച ഷെറിൻ നിൽക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.