Business
ഖത്തർ ടെക് സിമൈസിമ ഫാമിലിനോർത്ത് ബീച്ചിൽ വിവിധ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു

ഖത്തർ: ഖത്തറിലെ പ്രമുഖ മാൻ പവർ, പ്രൊജക്റ്റ് സപ്ലൈസ് കമ്പനിയായ ഖത്തർ ടെക് സിമൈസിമ ഫാമിലിനോർത്ത് ബീച്ചിൽ കമ്പനി സ്റ്റാഫും അവരുടെ കുടുംബാംഗങ്ങളുമൊത്തു വൈവിധ്യമാർന്ന മത്സരങ്ങളും

(കുട്ടികൾക്കായി കുളം കര ,മിഠായി പെറുക്കൽ,പന്ത് കൈമാറൽ ,വനിതകൾക്കായ് സ്പോഞ്ജ് വെള്ളംമുക്കി ഗ്ലാസ് നിറക്കൽ ,പന്ത് കൈമാറൽ,പുരുഷന്മാർക്കായി സ്പോഞ്ജ് വെള്ളംമുക്കി ഗ്ലാസ് നിറക്കൽ,പുഷ് അപ്പ് , കപ്പിൾസിനായി കാലുകൾ തമ്മിൽ കെട്ടി നടത്തം ,വീർപ്പിച്ച ബലൂൺ മുഖത്തോടു മുഖം ചേർത്തു വച്ച് നടത്തം, വന്നുചേർ ന്നിരുന്ന എല്ലാവരെയും ഉൾപ്പെടുത്തി ഹുലാ ഹോപ് കൂടാതെ വാശിയേറിയ വടം വലിയും) കലാപരിപാടികളുമായി ടീം ലീഡർ ലൈജു വര്ഗീസിന്റെ നേതൃതൗത്തിൽ ആഘോഷിച്ചു .മത്സരങ്ങളിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ ലൈജു വര്ഗീസ് ,ജോൺസൻ ,ശ്രീരേഖ സ് മേനോൻ,ബിനു തോമസ്,സാബു പീറ്റർ ,ജോബി കെ ജോൺ , എബി കെ ജോൺ,ജിപ്സി ജോബിൻ,ആശ ജെബി,ബിനു കുരിയൻ ,ജിനോജ് തോമസ്, എന്നിവർ നിർവഹിച്ചു .

കമ്പനി മാനേജിങ് ഡയറക്ടർ ജെബി കെ ജോൺ ,മിസ് ആശ ജെബി ,ജനറൽ മാനേജർ ബിനു കുരിയാക്കോസ് എന്നിവരുടെ സാന്നിധ്യവും പരിപാടികൾക്ക് മാറ്റേകി .
