Crime
ശോഭ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ വാങ്ങി. അനിൽ ആന്റണിക്കെതിരേ ഉന്നയിച്ച ആരോപണത്തിന്റെ തെളിവുകള്‍ പുറത്തുവിട്ട് ദല്ലാള്‍ ടി.ജി. നന്ദകുമാര്‍.
ന്യൂഡല്‍ഹി: അനില്‍ ആന്റണിക്കെതിരേ ഉന്നയിച്ച ആരോപണത്തിന്റെ തെളിവുകള്‍ പത്രസമ്മേളനത്തിൽ പുറത്തുവിട്ട് വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍. ആലപ്പുഴയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെതിരേയും അദ്ദേഹം ആരോപണം ഉന്നയിച്ചു
അനില്‍ ആന്റണിയ്ക്കെതിരായ ആരോപണത്തില്‍ ചില ചിത്രങ്ങളും നന്ദകുമാറിനെ അനില്‍ ആന്റണി വിളിച്ചെന്ന് അവകാശപ്പെടുന്ന ഫോണ്‍ നമ്പറുകളുമാണ് പുറത്തുവിട്ടത്.
ശോഭ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ വാങ്ങിയെന്നും നന്ദകുമാര്‍ ആരോപിച്ചു. ശോഭയ്ക്ക് പത്ത് ലക്ഷം രൂപ നല്‍കിയതിന്റെ രേഖയെന്ന് അവകാശപ്പെട്ട് ഒരു ബാങ്ക് രസീതും നന്ദകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടി. തൃശൂരില്‍ സ്ഥലം വാങ്ങാനാണ് ശോഭയ്ക്ക് പണം നല്‍കിയതെന്നും നന്ദകുമാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നന്ദകുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
