Uncategorized
മലപ്പുറത്ത് ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് കുട്ടിയുൾപ്പടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു.

മലപ്പുറം: മലപ്പുറം മേൽമുറിയിൽ ഓട്ടോറിക്ഷയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് കുട്ടിയുൾപ്പടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മഞ്ചേരി പുല്പറ്റ സ്വദേശികളാണ് മരിച്ചത് എന്നാണ് റിപ്പോർട്ട്. ഫിദ , അഷറഫ് എന്നിവരാണ് മരിച്ച രണ്ടുപേർ. മരിച്ച യുവതിയെക്കുറിച്ചുള്ള വിരവങ്ങൾ വ്യക്തമല്ല.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് എതിരെ വന്ന ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു.ഓട്ടോറിക്ഷ തെറ്റായ ദിശയിലാണ് എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓട്ടോ വരുന്നതുകണ്ട് ബസ് വശത്തേക്ക് ഒതുക്കാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും ഇതിനിടെ ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു. രണ്ടുപേർ തൽക്ഷണവും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നിട്ടുണ്ട്. ബസിൽ ഡ്രൈവർമാത്രമായിരുന്നു ഉണ്ടായിരുന്നത്.