Connect with us

KERALA

പാലക്കാട് രാഹുലിന് റെക്കോഡ് വിജയം’ -ചേലക്കര കാത്ത് യു .ആർ പ്രദീപ് : വയനാട്ടിൽ പ്രിയങ്കയുടെ ഭൂരിപക്ഷം നാല് ലക്ഷത്തിലേക്ക്

Published

on

തിരുവനന്തപുരം ‘  വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനും മിന്നും വിജയം. വയനാട്ടിൽ വ്യക്തമായ ആധിപത്യം കാഴ്ചവച്ചായിരുന്നു തുടക്കം മുതൽ പ്രിയങ്കയുടെ തേരോട്ടം. പാലക്കാട് ത്രില്ലടിപ്പിച്ച് ലീഡ് നില മാറിമറിഞ്ഞെങ്കിലും ഒടുവിൽ വമ്പൻ വിജയത്തിലേക്ക് രാഹുൽ എത്തി. ഷാഫിയുടെ ഭൂരിപക്ഷം മറികടന്നാണ് രാഹുലിന്റെ വിജയം. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ്, ഇടത് കോട്ടയിൽ ഉശിര് കാട്ടി

ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം നേടുമെന്നു തന്നെയായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. കോൺഗ്രസ് വിട്ടു വന്ന പി.സരിനിലൂടെ ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്ന് കണക്കുകൂട്ടലിലായിരുന്നു എൽഡിഎഫ് എങ്കിലും കണക്കുകൂട്ടലകൾ പിഴച്ചു. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്ന ബിജെപിയുടെ പ്രതീക്ഷയും തിരിച്ചടിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ 18724 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് മിന്നും വിജയം കൊയ്തത് . ചേലക്കരയിൽ 12201 വോട്ടിനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് വിജയിച്ചത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി 382975വോട്ടിന് മുന്നിലാണ് ഇവിടെ വോട്ടെണ്ണൽ തുടരുകയാണ്.

Continue Reading