Crime
സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്ഐഒ : ഭീകരവാദപ്രവര്‍ത്തനങ്ങളോട് അനുകമ്പ കാണിക്കുന്നവര്‍ക്കും പണം കൈമാറിയോ എന്ന് സംശയം
ന്യൂഡല്‍ഹി:സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) ഡല്‍ഹി ഹൈക്കോടതിയില്‍.
സിഎംആര്‍എല്ലില്‍നിന്ന് ആര്‍ക്കൊക്കെ പണം ലഭിച്ചുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും പുറമെ ഭീകരവാദപ്രവര്‍ത്തനങ്ങളോട് അനുകമ്പ കാണിക്കുന്നവര്‍ക്കും പണം കൈമാറിയോ എന്നത് സംബന്ധിച്ച് സംശയമുണ്ടെന്ന് എസ്എഫ്ഐഒ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ മുദ്ര വെച്ച കവറിൽ നൽകാൻ തയ്യാറാണെന്നും അറിയിച്ചു.
ഒരു രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കുന്നതിനായി എക്‌സാലോജികിന് പണം കൈമാറിയോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിൻ്റെ വിവരങ്ങളും നൽകാൻ തയ്യാറാണെന്നും എസ് എഫ്.ഐ ഒ കോടതിയെ അറിയിച്ചു.
