Crime
51-കാരിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 26 കാരനായ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: 51-കാരിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ 26 കാരനായ ഭർത്താവ് അറസ്റ്റിൽ . കാരക്കോണം ത്രേസ്യാപുരത്ത് താമസിക്കുന്ന ശാഖയെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് ശാഖയുടെ ഭർത്താവ് അരുണിനെ(26) പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോഴാണ് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കാര്യം പുറത്ത് വന്നത്.
വീട്ടിനുള്ളിൽ ഷോക്കേറ്റനിലയിൽ കണ്ട ശാഖയെ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശാഖയും അരുണും രണ്ട് മാസം മുമ്പാണ് വിവാഹിതരായത്. വീട്ടിലെ വൈദ്യുതാലങ്കാരത്തിൽനിന്ന് ശാഖയ്ക്ക് ഷോക്കേറ്റെന്നായിരുന്നു അരുണിന്റെ ആദ്യ മൊഴി. തുടർന്ന് അയൽവാസികളും മറ്റും മരണത്തിൽ ദുരൂഹത പ്രകടിപ്പിക്കുകയായിരുന്നു