Connect with us

Crime

വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു

Published

on

കൊച്ചി – വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കൾ പ്രതികൾ. ഇവർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിബിഐ മൂന്നാം കോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെ പീഡനം സംബന്ധിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നു എന്നാണ് സിബിഐ കണ്ടെത്തൽ‌. മാതാപിതാക്കൾ പീഡനവിവരം മറച്ചുവച്ചെന്നും യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. പോക്സോ, ഐപിസി വകുപ്പുകളാണ് ചുമത്തിയത്.

Continue Reading