Connect with us

KERALA

വികസനത്തിന്റെ കാര്യത്തില്‍ കേരളം ഒരു ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണെന്ന് ധന  മന്ത്രി ‘വയനാട് ദുരന്തബാധിതര്‍ക്ക് കൂടുതല്‍ സഹായം നല്‍കും.

Published

on

തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിച്ചു. വികസനത്തിന്റെ കാര്യത്തില്‍ കേരളം ഒരു ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടിക്കുറച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.ധനകാര്യമന്ത്രി എന്ന നിലയില്‍ കെ.എന്‍ ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്

വയനാട് ദുരന്തബാധിതര്‍ക്ക് കൂടുതല്‍ സഹായം നല്‍കും. പുനരധിവാസ പദ്ധതിക്കായി 850 കോടി അനുവദിക്കും. ശമ്പള പരിഷ്‌കരണ കുടിശ്ശികയുടേയും രണ്ട് ഗഡു ഈ വര്‍ഷം നല്‍കും. ഡി.എ കുടിശ്ശികയുടെ ലോക്കിങ് ഇന്‍ പീരിഡ് ഒഴിവാക്കും. സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശ്ശിക ഈ മാസം തീര്‍ക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിനായി മെട്രോ പൊളിറ്റന്‍ പ്ലാനിങ് കമ്മിറ്റികള്‍ വരും. ലോക കേരള കേന്ദ്രത്തിനായി അഞ്ച് കോടി അനുവദിച്ചു. തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷംതന്നെ ആരംഭിക്കും. കോഴിക്കോട്ടും മെട്രോ പരിഗണനയിലുണ്ട്. തെക്കന്‍ കേരളത്തിന് പുതിയ കപ്പല്‍ നിര്‍മാണശാല അനുവദിച്ചു.

തദ്ദേശതിരഞ്ഞെടുപ്പും അടുത്തവര്‍ഷത്തെ നിയമസഭാതിരഞ്ഞെടുപ്പും കണക്കിലെടുത്ത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതായിരിക്കും ബജറ്റ്. .

Continue Reading