Crime
എം ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

കൊച്ചി : എറണാകുളം ജില്ലാ മുന്‍ കളക്ടര്‍ എം ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. കൊച്ചി മെട്രോയ്ക്കായി ശീമാട്ടിയുടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് നടപടി. ശീമാട്ടിക്കായി രാജമാണിക്യം വഴി വിട്ട് പ്രവര്‍ത്തിച്ചെന്നാണ് പരാതി.
കൂടിയ വിലയ്ക്ക് ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കാന്‍ രാജമാണിക്യം പ്രത്യേക കരാറുണ്ടാക്കി എന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതിക്കാരന്‍. ശീമാട്ടിക്ക് മാത്രമായി പ്രത്യേക കരാര്‍ ഉണ്ടാക്കയത് അഴിമതിയാണെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.
ഇക്കാര്യം ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മറ്റിടങ്ങളില്‍ 52 ലക്ഷം രൂപയ്ക്ക് സ്ഥലം ഏറ്റെടുത്തപ്പോള്‍ ശീമാട്ടിക്ക് 80 ലക്ഷത്തോളം രൂപയാണ് നല്‍കിയതെന്ന് പരാതിക്കാരന്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച വിജിലന്‍സ് കോടതി ശീമാട്ടിയുമായുള്ള പ്രത്യേക കരാറിനെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.