Crime
കെ. അയ്യപ്പൻ കസ്‌റ്റംസിന് മുന്നിൽ ഹാജരായി

തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ കസ്‌റ്റംസിന് മുന്നിൽ ഹാജരായി. ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ അയ്യപ്പൻ കസ്‌റ്റംസിന് മുന്നിലെത്തിയത്. ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാൻ പ്രത്യേക പരിരക്ഷയില്ലെന്ന് വ്യക്തമാക്കിയ കസ്റ്റംസ്, ഇന്നലെ വീണ്ടും നോട്ടീസ് നൽകിയതോടെ ഇന്നു ഹാജരാകാൻ തീരുമാനിക്കുകയായിരുന്നു.