Connect with us

Crime

മൂര്യാട്ടെ ആർഎസ്എസ് പ്രവർത്തകൻ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പത്ത് സിപി‌എം പ്രവര്‍ത്തകരുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി.

Published

on

കൊച്ചി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂത്തുപറമ്പ് മൂര്യാട് ചുള്ളിക്കുന്നിലെ കുമ്പള പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പത്ത് സിപി‌എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ശരിവച്ച് ഹൈക്കോടതി. പ്രതികള്‍ 75,000 രൂപ പിഴയുമൊടുക്കണം. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചത്. തുടര്‍ന്ന് പ്രതികള്‍ അപ്പീലുമായ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2015ല്‍ വിചാരണയ്‌ക്കിടെ കേസിലെ ഒന്നാം പ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ താറ്റ്യോട്ട് ബാലകൃഷ്ണന്‍ മരിച്ചിരുന്നു. ഇയാളെ വിചാരണയിൽ നിന്ന് ഒഴിവാക്കി രണ്ട് മുതല്‍ 11 വരെ പ്രതികളെയായിരുന്നു കോടതി ശിക്ഷിച്ചിരുന്നത് ഈ പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിശദമായ വാദത്തിന് ശേഷമാണ് ഹൈക്കോടതി വിധി ശരിവച്ചത്.

മൂര്യാട്ടെ ചോതിയില്‍ താറ്റ്യോട്ട് ബാലകൃഷ്ണന്‍, മണാംപറമ്പത്ത് കുന്നപ്പാടി മനോഹരന്‍, മാണിയപറമ്പത്ത് നാനോത്ത് പവിത്രന്‍, പാറക്കാട്ടില്‍ അണ്ണേരി പവിത്രന്‍, ചാലിമാളയില്‍ പാട്ടാരി ദിനേശന്‍, കുട്ടിമാക്കൂലി ലെ കുളത്തുംകണ്ടി ധനേഷ്, ജാനകി നിലയത്തില്‍ കേളോത്ത് ഷാജി, കെട്ടില്‍ വീട്ടില്‍ അണ്ണേരി വിപിന്‍, ചാമാളയില്‍ പാട്ടാരി സുരേഷ് ബാബു, കിഴക്കയില്‍ പാലേരി റിജേഷ്, ഷമില്‍ നിവാസില്‍ വാളോത്ത് ശശി എന്നിവരാണ് കേസിലെ പ്രതികള്‍.

2007 ആഗസ്റ്റ് 16ന് രാവിലെ ഏഴിനാണ് പ്രമോദിനെ സിപിഎമ്മുകാര്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.

Continue Reading