Connect with us

Crime

കാസര്‍കോഡ് മഞ്ചേശ്വേരത്ത് യുവാവിന് വെടിയേറ്റു: ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Published

on

കാസര്‍കോഡ് :മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. മഞ്ചേശ്വരം സ്വദേശി സവാദിനാണ് വെടിയേറ്റത.് സമീപത്തെ കാടുമൂടിയ പ്രദേശത്ത് പതിവില്ലാതെ വെളിച്ചം കണ്ടതോടെയാണ് സവാദും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിയത.് ഇതിനിടെയാണ് സവാദിന് വെടിയേറ്റത.് ഗുരുതരമായി പരിക്കേറ്റ സവാദിനെ ഉടന്‍ തന്നെ സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ രാത്രി 9.30 മണിയോടെയാണ് സംഭവം.
കജെമജാന്തൂരിലെ കാടുമൂടിയ കുന്നിന്‍ പ്രദേശത്ത് വെളിച്ചം കണ്ടെതിനെ തുടര്‍ന്നാണ് സവാദിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം പരിശോധന നടത്താനെത്തിയത.് സവാദ് ഒഴികെയുള്ള നാലും പേരും ബൈക്കിലാണ് സംഭവ സ്ഥലത്തെത്തിയത.് സവാദ് കുന്നിന് മുകളില്‍ വെളിച്ചം കണ്ട സ്ഥലത്തേക്ക് കയറിപ്പോയപ്പാഴാണ് വെടിയുതിര്‍ത്തത്. യുവാവിന്റെ കാല്‍ മുട്ടിന് മുകളിലാണ് പരിക്കേറ്റത.് പരിക്കേറ്റ സവാദിനെ സുഹൃത്തുക്കള്‍ ഉടന്‍ തന്നെ കാസര്‍കോട്ടേ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായിതിനാല്‍ രാത്രി വൈകി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

നായാട്ട് സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സൂചന നല്‍കി. ഇവിടെ കുന്നിന് മുകളില്‍ നായാട്ട് സംഘങ്ങള്‍ എത്തുക പതിവാണെന്ന് നാട്ടുകാരും പരാതിപ്പെട്ടു. കാട്ടു പന്നികള്‍ ധാരാളമുള്ള പ്രദേശമാണിത.് അതിനാല്‍ തന്നെ കാട്ടു പന്നികളെ വെടിവെച്ച് പിടികൂടുന്ന സംഘമാണ് സവാദിന് നേരെ നിറയൊഴിച്ചതെന്ന് സംശയിക്കുന്നു.
സംഭവം നടന്നതിന് ഒരു കിലോമീറ്റര്‍ കടന്നാല്‍ കര്‍ണ്ണാടക അതിര്‍ത്തിയായതിനാല്‍ പ്രതികള്‍ അങ്ങോട്ടേക്ക് കടന്നിരിക്കാമെന്ന് പോലീസ് കരുതുന്നു. പ്രതികള്‍ വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.

Continue Reading