Connect with us

Crime

ഭാവിയില്‍ നടക്കുന്ന ഏതൊരു ഭീകരപ്രവര്‍ത്തനവും ഇന്ത്യയ്ക്കെതിരായ യുദ്ധമായി കണക്കാക്കുമെന്ന സുപ്രധാന തീരുമാനവുമായ് കേന്ദ്രം

Published

on

ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഭാവിയില്‍ നടക്കുന്ന ഏതൊരു ഭീകരപ്രവര്‍ത്തനവും ഇന്ത്യയ്ക്കെതിരായ യുദ്ധമായി ഔദ്യോഗികമായി കണക്കാക്കുകയും അതിനനുസരിച്ച് പ്രതികരണങ്ങളും നടത്താന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ന് വൈകീട്ട് ആറിന്‌ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രധാന തീരുമാനം വരുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാ മേധാവിയും സേനാ തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading