International
കേരളതീരത്ത് ചരക്കുകപ്പലിന് തീപിടിച്ചു; കപ്പലില്‍ 40-ഓളം ജീവനക്കാര്‍, 50 കണ്ടെയ്‌നറുകള്‍ വെള്ളത്തില്‍ വീണു
ബേപ്പൂർ: കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപിടിച്ചു. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 85 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. 40 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടായിരുന്നതായാണ് വിവരം.50 കണ്ടെയ്നറുകൾ കടലിൽ വീണു. കോസ്റ്റ് ഗാർഡും നേവിയും രക്ഷാ പ്രവർത്തനത്തിന്
To advertise here, Contact Us
50 കണ്ടെയ്‌നറുകള്‍ വെള്ളത്തില്‍ പതിച്ചതായാണ് വിവരം. 650-ഓളം കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. അപകടത്തില്‍പ്പെട്ടത് ചൈനീസ് കപ്പലാണെന്നാണ് ലഭിക്കുന്ന സൂചന. കോസ്റ്റ് ഗാർഡ് ഉള്‍പ്പെടെ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
