Crime
വിമാന അപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിത നായരെ ആക്ഷേപിച്ച് നവമാധ്യമത്തിൽ പോസ്റ്റിട്ട വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ അന്വേഷണം .
കാസർകോഡ്: അഹമ്മദാബാദ് വിമാന അപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിത നായരെ ആക്ഷേപിച്ച് നവമാധ്യമത്തിൽ പോസ്റ്റിട്ട ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ അന്വേഷണം . കാസർകോഡ് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവി ആനന്ദാശ്രമമാണ് രഞ്ജിത ആർ നായരെ അവഹേളിളിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടത് സംഭവം വിവാദമായതോടെ പോസ്റ്റ് പവിത്രൻ തന്നെ പിൻവലിച്ചു ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ റവന്യൂ മന്ത്രിക്ക് പരാതി നൽകി തുടർന്ന് ജില്ലാ കലക്ടറോട് അന്വേഷണം നടത്താൻ മന്ത്രി കെ. രാജൻ നിർദ്ദേശം നൽകുകയായിരുന്നു.
നേരത്തെ കാഞ്ഞങ്ങാട് എം.എൽ.എ ആയിരുന്ന ഇ ചന്ദ്രശേഖരനെ അവഹേളിച്ചും പവിത്രൻ നവ മാധ്യമത്തിൽ പോസ്റ്റിട്ടതിന് ആറ് മാസം സസ്പെൻഷൻ നടപടി നേരിട്ടിരുന്നു
ചില സമുദായങ്ങളെ പേരെടുത്ത് കാണിച്ചു കൊണ്ട് അവഹേളിച്ച് നവ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് പുറമെ ഓട്ടോ ഡ്രൈവർമാരെ അപമാനിച്ചും വിദേശത്ത് തൊഴിൽ തേടി പോകുന്ന സ്ത്രീകളെ മോശക്കാരായി ചിത്രീകരിച്ചും ഇയാൾ പോസ്റ്റിട്ടിരുന്നു. സർക്കാർ സർവീസിൽ ഇരിക്കുന്ന ഒരാൾ ഇത്തരത്തിൽ രാജ്യം നടുങ്ങിയ ഒരു ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ സ്ത്രീയെ അപമാനിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
