KERALA
പെട്രോൾ പമ്പിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാകില്ലെന്ന് ഹൈക്കോടതി.
കൊച്ചി: പെട്രോൾ പമ്പിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാകില്ലെന്ന് ഹൈക്കോടതി. പമ്പുകളിലെത്തുന്ന ഉപയോക്താക്കൾക്ക് മാത്രമേ ശുചിമുറി ഉപയോഗിക്കാനാകൂവെന്ന് കോടതി ഉത്തരവിട്ടു. ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്റെ ഹർജിയിലാണ് നടപടി.
സ്വകാര്യ പെട്രോൾ പമ്പുകളുടെ ശുചിമുറി പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്ന് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ ഹർജി നൽകിയത്.
