KERALA
ഗുരുവായൂർ ദർശനത്തിനെത്തിയ ഉപരാഷ്ട്രപതിയുടെ യാത്ര തടസപ്പെട്ടു.
കൊച്ചി: ഗുരുവായൂർ ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധർകറിന്‍റെ യാത്ര തടസപ്പെട്ടു. രാവിലെ കൊച്ചിയിൽ നിന്നും വിമാന മാർഗം ഗുരുവായൂരിലേക്ക് പുറപ്പെട്ടെങ്കിലും കനത്ത മഴ മൂലം ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് വിമാനം കൊച്ചിയിലേക്ക് തിരിച്ചു പറക്കുകയായിരുന്നു.
ശ്രീകൃഷ്ണ കോളെജിന്‍റെ ഹെലിപ്പാടിലായിരുന്നു വിമാനം ലാൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളും സജ്ജമായിരുന്നു. എന്നാൽ മഴ ചതിച്ചതോടെയാണ് ദർശനം തടസപ്പെട്ടത്.
