Crime
കേരള സർവകലാശാല ആസ്ഥാനത്തും കനത്ത സംഘർഷം :ക്യാമ്പസിനുള്ളിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽഎസ്എഫ്ഐ പ്രവർത്തകർ ഇരച്ചെത്തി
തിരുവനന്തപുരം: കേരള സർവകലാശാലയിൽ എസ്എഫ്ഐയുടെ പ്രതിഷേധം. പ്രവർത്തകർ സർവകലാശാല ആസ്ഥാനം വളഞ്ഞു. പൊലീസ് പ്രതിരോധം മറികടന്ന് സെനന്റ് ഹാളിലേക്ക് പ്രവർത്തകർ ഇരച്ചുകയറി. ഗവർണറും ചാൻസലറുമായ രാജേന്ദ്ര ആർലേക്കറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തർ എത്തിയത്. വിസിയുടെ ഓഫീസിലേക്ക് കടക്കാനുള്ള വഴികളെല്ലാം ബലം പ്രയോഗിച്ച് തുറന്നാണ് പ്രവർത്തകർ ഉള്ളിലേക്ക് കടന്നത്.കേരളത്തിലെ ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം മാറിമറിയും, കൈയിലെത്തുന്നത് ലക്ഷങ്ങൾ
സർവകലാശാലയുടെ കെട്ടിടത്തിന്റെ ജനലുകൾ വഴി ചിലർ ഉള്ളിൽ കടന്ന് വാതിലുകൾ തുറന്നു. മറ്റുള്ളവരെ ഇതുവഴിയാണ് അകത്തേക്ക് കടത്തിവിട്ടത്. ക്യാമ്പസിനുള്ളിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്കാണ് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചെത്തിയത്. പ്രവർത്തകരെ ബലം പ്രയോഗിച്ച് പോലീസ് ബസുകളിൽ നീക്കുന്നുണ്ട്. സർവകലാശാലയിലെ പടിക്കെട്ടുകളിലും മറ്റും പ്രവർത്തകർ ഇപ്പോഴും കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെങ്കിലും അവർ ഒന്നര മണിക്കൂർ കാഴ്ചക്കാരായി നോക്കി നിൽക്കുകയായിരുന്നു. ഒടുവിൽ സംഘർഷം കൈവിട്ട് പോകുന്ന നില വന്നതോടെയാണ് നിയന്ത്രിക്കാൻ ശ്രമിച്ചതെങ്കിലും അതിന് കഴിഞ്ഞില്ല ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്ഥലത്തെത്തി വിദ്യാർത്ഥികൾക്ക് പിൻതുണ പ്രഖ്യാപിക്കുകയും ചെയ്തു.
