Connect with us

Education

കീം പരീക്ഷ ഫലം റദ്ദാക്കി ഹൈക്കോടതി. വെയിറ്റേജ് മാറ്റിയത് നിയമപരമല്ല

Published

on

കീം പരീക്ഷ ഫലം റദ്ദാക്കി ഹൈക്കോടതി. വെയിറ്റേജ് മാറ്റിയത് നിയമപരമല്ല

കൊച്ചി: സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം (കേരള എൻജിനിയറിങ് ആർക്കിടെക്ചർ ആൻഡ്‌ മെഡിക്കൽ എൻട്രൻസ്‌ എക്സാം) പരീക്ഷയുടെ ഫലം റദ്ദാക്കി ഹൈക്കോടതി. പ്രവേശന നടപടികൾ തുടങ്ങാനിരിക്കേയാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസ് ഡി.കെ സിങ്ങിന്‍റേതാണ് ഉത്തരവ്.

എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സിബിഎസ്ഇ സിലബസ് വിദാർഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയിൽ മാര്‍ക്ക് ഏകീകരണം നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.

Continue Reading