Education
സർക്കാറിന് കനത്ത തിരിച്ചടി :കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച അപ്പീൽ തള്ളി
കൊച്ചി: കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച അപ്പീൽ തള്ളി ഹൈക്കോടതി. കഴിഞ്ഞ ദിവസം ഹൈക്കോടതി റാങ്ക് പട്ടിക റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് നിലനിൽക്കും. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് സർക്കാരിന്റെ അപ്പീൽ തള്ളിയിരിക്കുന്നത്. സർക്കാറിന് ഇത് കനത്ത തിരിച്ചടിയാണ് നേരിട്ടത്. തിരക്കിട്ട സർക്കാറിൻ്റെ നീക്കമാണ് തിരിച്ചടിയായത് ‘ റാങ്ക് ലിസ്റ്റ് ഇതോടെ തുലാസിലായി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ ഇടപെടില്ലെന്ന് കോടതി പറഞ്ഞു
