Connect with us

KERALA

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ശശി തരൂറും പരിഗണനയിൽ

Published

on

ന്യൂഡൽഹി: അപ്രതീക്ഷിതവും അസാധാരണവുമായ നീക്കത്തിൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി രാജിവെച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന് പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങൾ തുടങ്ങി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ എൻ.ഡി.എ ചർച്ച ആരംഭിച്ചു. കോൺഗ്രസുമായി ഉടക്കി നൽക്കുന്ന ശശി തരൂർ എം.പി, മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള തുടങ്ങിയവരാണ് പരിഗണനയിലുള്ളതെന്ന് അറിയുന്നു. ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാർ വോട്ടു ചെയ്താണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക.

Continue Reading