Connect with us

KERALA

വൈക്കത്ത് മരണവീട്ടിലേക്ക് 30 ആളുകളുമായി പോയ വള്ളം മറിഞ്ഞു

Published

on

വൈക്കം∙ വൈക്കം മുറിഞ്ഞപുഴയ്ക്കു സമീപം വള്ളം മറിഞ്ഞ് അപകടം. കാട്ടിക്കുന്നിൽനിന്ന് പാണാവള്ളിയിലേക്കു പോകുകയായിരുന്നു വള്ളം. മുപ്പതോളം പേർ വള്ളത്തിലുണ്ടായിരുന്നുവെന്നാണു വിവരം. എല്ലാവരെയും രക്ഷപ്പെടുത്തി. മരണവീട്ടിലേക്ക് ആളുകളുമായി പോയ വള്ളമാണു മറിഞ്ഞത്. രക്ഷപ്പെടുത്തിയവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. ഒരാളെക്കാണാതായെന്നാണ് വിവരം. കണ്ണൻ എന്ന ആളെയാണ് ഇനിയും കണ്ടെത്താനുള്ളത്.

Continue Reading