Crime
ടി.പി. കേസ് പ്രതിക്ക് പരോൾ നിഷേധിച്ച് ഹൈക്കോടതി:കുഞ്ഞിന്റെ ചോറൂണിന് പരോൾ തേടിയാണ് കോടതിയെ സമീപിച്ചത്
കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിക്ക് പരോൾ അനുവദിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറാം പ്രതിയായ അണ്ണൻ സിജിത്തിനാണ് കോടതി പരോൾ നിഷേധിച്ചത്.
കുഞ്ഞിന്റെ ചോറൂണിൽ പങ്കെടുക്കുന്നതിനായി സിജിത്തിന് പത്തുദിവസത്തെ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സി.എസ്. അഞ്ജുവാണ് കോടതിയെ സമീപിച്ചത്. ചോറൂണിന്റെ സമയത്ത് കുഞ്ഞിന്റെ പിതാവ് അടുത്തുണ്ടാകണമെന്നു കാണിച്ചായിരുന്നു അഞ്ജു പരോൾ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സിജിത്തിന് കുഞ്ഞ് ജനിച്ചതിനെ തുടർന്ന് പത്ത് ദിവസത്തെ പരോൾ കോടതി അനുവദിച്ചിരുന്നു. ഇത്തവണ വീണ്ടും പരോൾ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോൾ കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് സിജിത്തിന് പരോൾ നിഷേധിച്ചത്.
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾക്ക് കുട്ടി ഉണ്ടായതിനു ശേഷമുള്ള എല്ലാ ചടങ്ങുകൾക്കും പരോൾ അനുവദിക്കാനാകില്ലെന്ന് കോടതി പരോൾ ആവശ്യം നിഷേധിച്ചുകൊണ്ട് ചൂണ്ടികാട്ടി.
