Connect with us

Crime

പൊലീസ് സാന്നിധ്യത്തിൽ പൊതുസ്ഥലത്ത്  കൊടി സുനിയുടെ പരസ്യ മദ്യപാനം : വിവാദത്തെ തുടർന്ന് കേസെടുക്കാൻ നിയമോപദേശം തേടി

Published

on

കണ്ണൂർ:ടി.പി കേസ് പ്രതികൾ പരസ്യ മദ്യപാനം നടത്തിയിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും കേസെടുക്കാൻ പോലീസ് മടിച്ച് നിൽക്കുന്ന സംഭവം വിവാദമായതോടെ കേസെടുക്കാൻ പോലീസ് നിയമോപദേശം തേടി.

പൊലീസ് സാന്നിധ്യത്തിൽ പൊതുസ്ഥലത്ത്   മദ്യപാനം നടന്നിട്ടും കേസെടുക്കാൻ പോലീസിന് മടി മെന്ന് വ്യാപകമായ പരാതി ഉയർന്നതോടെയാണ് കേസെടുക്കാൻ നിയമോപദേശം തേടിയത്. ജയിലിൽ നിന്ന് തലശ്ശേരി കോടതിയിൽ കൊലക്കേസ് വിചാരണക്ക് കൊണ്ട് പോയ സമയത്താണ്   ടി.പി കേസ് പ്രതികൾ പരസ്യ മദ്യപാനം നടത്തിയത് .

ടിപി കേസ് പ്രതികളായ കൊ ടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ പൊലീസ് സാ ന്നിധ്യത്തിൽ തലശ്ശേരി ജില്ലാ കോടതിക്ക് സമീപത്തെ വിക്ടോറിയ ഹോട്ടലിനു പുറ ത്തു മദ്യപിക്കുന്നതിന്റെ ദൃശ്യ ങ്ങൾ കഴിഞ്ഞ ദിവസം  പുറത്തുവന്നിരുന്നു . ന്യൂമാഹി ഇരട്ടക്കൊലക്കേസ് വിചാരണ യ്ക്കു ജൂലൈ 17നു  കൊടി സുനിയെ തലശ്ശേരി അഡീഷനൽ ജില്ലാ കോടതി യിൽ ഹാജരാക്കി ഉച്ച ഭക്ഷണത്തിന് കോടതി പിരിഞ്ഞ സമയത്താണ് ഹോട്ടൽ പാർക്കിംഗ് ഏരിയയിൽ വെച്ച് പരസ്യ മദ്യപാനം  നടന്നത്. പരാതി ലഭിച്ചതിനെ തുടർന്സംഭവത്തിൽ എആർ ക്യാംപിലെ പൊലീസ് ഉദ്യോഗ സ്‌ഥരായ ജിജേഷ്. വൈശാഖ്, വിനീഷ് എന്നിവരെ സിറ്റി പൊ ലീസ് കമ്മിഷണർ കഴിഞ്ഞദിവ സം സസ്പെൻഡ് ചെയ്തിരു ന്നു. ഭക്ഷണം കഴിക്കാൻ കയ റിയ ഹോട്ടലിൽ സുഹൃത്തു ക്കൾക്കൊപ്പം മദ്യപിക്കാൻ അവ സരമുണ്ടാക്കിയെന്ന കണ്ടെത്ത ലിനെത്തുടർന്നാണു നടപടി. കൊടി സുനിയെ സെൻട്രൽ ജയിലിൽ നിന്നാണ്  തലശേരി കോടതിയിൽ വിചാരണക്ക് എത്തിച്ചിരുന്നത്. നുമാ ഹി ഇരട്ടക്കൊല കേസിൽ പ്രതികളായ  നിലവിൽ പരോളിലുള്ള  ടി.പി കേസ് പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉൾപ്പെട്ട സംഘമാണ് വിക്ടോറിയ ഹോട്ടൽ പരിസരത്ത് പരസ്യ മദ്യപാനത്തിൽ ഏർപ്പെട്ടിരുന്നത്. ഉച്ച ഭക്ഷണത്തിന് കോടതി പിരിഞ്ഞ അവസരത്തിലാണ് ഇവരുടെ സുഹൃത്തുക്കൾ വാഹനത്തിൽ മദ്യവുമായെത്തിയത്. എസ്കോർട്ട് പോയ പോലീസുകാരെ ഭീഷണിപ്പെടുത്തി മദ്യം കഴിച്ചെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഈ സംഭവത്തിൽ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ട്

ജയിലിൽനിന്നു കോട തിയിൽ കൊണ്ടുപോകുമ്പോ ഴൊക്കെ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു മദ്യപി ക്കാൻ സുഹൃത്തുക്കൾ അവസര മൊരുക്കിയിരുന്നെന്നു പൊലീസ് റിപ്പോർട്ടും പുറത്ത് വന്നിരുന്നു.
പൊലീസുകാരെ ഭീഷണിപ്പെടു ത്തിയാണു സുഹൃത്തുക്കൾ മൂ ന്നു പ്രതികൾക്കും മദ്യം നൽകി യത്. സുഹൃത്തുക്കൾ അവിടെ മദ്യം നൽകുന്നതിന്റെ ദൃശ്യങ്ങൾ  ഹോട്ടലിൻ്റെ പാർക്കിംഗ് ഏരിയയിൽ  കാറിനു സമീപത്തുവച്ച് മദ്യം കഴിക്കുന്നതിൻ്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്

എന്നാൽ, ജയിലിൽനിന്നു പുറ ത്തു കൊണ്ടുപോകുമ്പോഴൊ ക്കെ സുഹൃത്തുക്കൾ മദ്യം എത്തിച്ചുനൽകാറുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയു ന്നു. ഉന്നത ഇടപെടലിനെത്തു ടർന്ന് എസ്കോർട്ട് പൊലീസു
കാർക്ക് ഇടപെടാൻ സാധിക്കാറി ല്ല. കോടതിയിൽ ഹാജരാക്കി തി രിച്ചെത്തിക്കുമ്പോൾ ഇവരുടെ കൈവശമുള്ള ബാഗ് പരിശോധി ക്കാറുമില്ല. പുറത്തുനിന്നെത്തു മ്പോൾ പരിശോധിച്ച ശേഷമേ തടവുകാരെ ജയിലിൽ പ്രവേശി പ്പിക്കാൻ പാടുള്ളൂ.

ജൂലൈ 21നു കൊടി സുനിക്ക് 15 ദിവസത്തെ പരോൾ ലഭിച്ചിരു ന്നു. വയനാട് മീനങ്ങാടി പൊലി സ് സ്‌റ്റേഷൻ പരിധിയിൽ താമ സിക്കണമെന്ന വ്യവസ്‌ഥ ലംഘി ച്ചതിനെത്തുടർന്നു പരോൾ റദ്ദാ ക്കി. ജൂലൈ 31നു കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചെ ത്തിച്ചു. പരോൾ സമയത്തു സു നി കർണാടകയിൽ പോയെന്നു കണ്ടെത്തിയിരുന്നു. 2010 ഓഗസ്റ്റ് 11 ന് ന്യൂമാഹി യിൽ വെച്ച് RSS  പ്രവർത്തകരായ വിജിത്തിനെയും സിനോജിനെ യും കൊലപ്പെടുത്തിയ കേസി ലെ രണ്ടാം പ്രതിയായ സുനി യെ, ഈ കേസിന്റെ വിചാരണ തുടങ്ങിയപ്പോഴാണു ജനുവരി 29നു തവനൂർ സെൻട്രൽ ജയി ലിൽനിന്നു കണ്ണൂരിലേക്കു മാറ്റി യത്.

Continue Reading