Connect with us

Crime

രാജ്യ സഭാ എം.പി സി. സദാനന്ദൻ്റെ ഇരു കാലുകളും വെട്ടിമാറ്റിയ കേസിലെ പ്രതികളായ എട്ട് സി പി എം പ്രവർത്തകർ കീഴടങ്ങി

Published

on

കണ്ണൂർ: ബി.ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റും നിലവിൽ രാജ്യ സഭാ എം.പി യുമായ സി. സദാനന്ദൻ മാസ്റ്ററുടെ ഇരു കാലുകളും വെട്ടിമാറ്റിയ കേസിലെ പ്രതികളായ എട്ട് സി പി എം പ്രവർത്തകർ തലശേരി സെഷൻസ് കോടതി മുമ്പാകെ കീഴടങ്ങി

നേരത്തെ ഈ കേസിൽ തലശേരി അഡീഷണൽ സെഷൻസ് കോടതി 7 വർഷം ശിക്ഷ വിധിച്ചിരുന്നു.12 പേർ പ്രതി സ്ഥാനത്തുണ്ടായിരു കേസിൽ 8 പേരെയാണ് കുറ്റക്കാരെന്ന് തലശേരി സെഷൻസ് കോടതി കണ്ടെത്തിയിരുന്നത്. തുടർന്ന് പ്രതികൾ ഹെക്കോടിയെ സമീപിച്ചെങ്കിലും ശിക്ഷ കഠിന തടവായി അംഗീകരിക്കുകയും പിഴ സംഖ്യ 25000 ത്തിൽ നിന്ന് അര ലക്ഷമായി ഉയർത്തുകയും ചെയ്തു പിന്നീട് പ്രതികൾ ‘സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ കോടതി ഹരജി ഫയലിൽ പോലും സ്വീകരിക്കാതെ മടക്കുകയായിരുന്നു .തുടർന്നാണ് പ്രതികൾ ഇന്ന് തലശേരി സെഷൻസ് കോടതി മുമ്പാകെ കീഴടങ്ങിയത് . സംഭവം നടന്ന് 30 വർഷത്തിന് ശേഷമാണ് പ്രതികൾ ജയിലിൽ പോകുന്നത്. തലശ്ശേരി കോടതിയിലെ നടപടികൾക്ക് ശേഷം പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക മാറും

മട്ടന്നൂര്‍ പഴശ്ശിയിൽ വെച്ച് സിപിഎം നേതൃത്വത്തി യാത്രയയപ്പ് നൽകിയശേഷമാണ് പ്രതികൾ കോടതിയിലേക്ക് കീഴടങ്ങാൻ എത്തിയത്

1994 ജനുവരി 25-ന് രാത്രി, മുപ്പതാമത്തെ വയസ്സിൽ, സദാനന്ദൻ മാസ്റ്ററുടെ ജന്മ നാടായ പെരിഞ്ചേരിക്ക് സമീപം സിപിഎം പ്രവർത്തകൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ, അവർ അദ്ദേഹത്തിന്റെ രണ്ട് കാലുകളും വെട്ടിമാറ്റി, രക്തം വാർന്ന് റോഡരികിൽ ഉപേക്ഷിച്ചു. പതിനഞ്ച് മിനിറ്റിനുശേഷം പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഫെബ്രുവരി ആറിന് നിശ്ചയിച്ച സഹോദരിയുടെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് ബന്ധുവീടുകൾ സന്ദർശിച്ചു മടങ്ങുകയായിരുന്നു അദ്ദേഹം. ആക്രമണം കണ്ടുനിന്ന ആൾക്കൂട്ടത്തെ ഭയപ്പെടുത്താനായി നാടൻ ബോംബുകൾ എറിഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിക്കാതിരിക്കാൻ ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എൽപി സ്കൂൾ അധ്യാപകനായിരുന്നു അന്ന് അദ്ദേഹം.

Continue Reading