KERALA
നിര്‍മാണത്തിനിടയിൽ പാലത്തിന്റെ സ്പാൻ ഇളകി ആറ്റിൽ വീണ് ഒരാൾ മരിച്ചു.
ആലപ്പുഴ: നിര്‍മാണത്തിനിടയിൽ പാലത്തിന്റെ സ്പാൻ ഇളകി ആറ്റിൽ വീണുള്ള അപകടത്തിൽ ഒരു മരണം. തൃക്കുന്നപ്പുഴ സ്വദേശി ബിനുവാണ് മരിച്ചത്. ഒരാളെ കാണാതായി. മൂന്നുപേരായിരുന്നു വെള്ളത്തിൽ വീണത്. ഇതിൽ ഒരാളെ നേരത്തേ രക്ഷപ്പെടുത്തിയിരുന്നു.
കീച്ചേരിൽക്കടവ് പാലമാണു തകർന്നു വീണത്. അച്ചൻകോവിലാറ്റിൽ ചെട്ടികുളങ്ങര, ചെന്നിത്തല പഞ്ചായത്തുകളുടെ അതിർത്തിയിലാണ് അപകടം. തൃക്കുന്നപ്പുഴ കിഴക്കേക്കര രാഘവ് കാർത്തിക്കിനെയാണ് കാണാതായത്
