Connect with us

Crime

ഇരിട്ടിയിൽ വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിനെ കണ്ടെത്തിയില്ല

Published

on

കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിനെ കാണാതായി
ഇരിട്ടിക്ക് സമീപം കൂട്ടുപുഴയിലെ പോലീസ് ചെക്പോ സ്റ്റിൽ വാഹനത്തിലെത്തിയ മൂന്നുപേരുടെ ദേഹ പരിശോധനയ്ക്കിടെ ഒരുയുവാവ് കുതറിയോടി പു ഴയിൽ ചാടുകയായിരുന്നു – തലശ്ശേരി പൊതുവാച്ചേരി സ്വദേ ശി അബ്ദുൾ റഹീം ആണ് പുഴയിൽ ചാടിയ ത്. ഇയാൾ കാപ്പ കേസിലെ വാറണ്ട് പ്രതിയാണ്. കുത്തൊഴുക്കുള്ള പുഴയിൽപ്പെട്ട റഹീം മുങ്ങി പ്പോയി. ഇയാൾക്കൊപ്പം വാഹനത്തിലുണ്ടായി രുന്ന ചെറുവാഞ്ചേരി സ്വദേശി ഹാരിസ്, കോഴി ക്കോട് മെഡിക്കൽ കോളേജ് സ്വദേശി നിധിൻ എന്നിവരെ ഇരി ട്ടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡി യിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. അബ്ദുൾ

വെള്ളിയാഴ്ച വൈകിട്ട് 5.30-ഓടെ കർണാടകത്തിൽനിന്ന് മാ ക്കൂട്ടം ചുരംവഴി എത്തിയ ഇന്നോവ കാർ പോലീസ് പരിശോധി ക്കുന്നതിനിടെയാണ് സംഭവം. ദേഹപരിശോധനയ്ക്കിടെ കൂട്ടുപുഴ പാലത്തിനും പോലീസ് ചെക്ക് പോസ്റ്റിനും ഇടയിലൂടെ റഹീം പെട്ടെന്ന് കുതറിയോടി പുഴയിൽ ചാടുകയായിരുന്നു. പോലീസും ഫയർ ഫോഴ്സും രാത്രി വൈകി വരെ പുഴയിൽ പരിശോധm നടത്തിയെങ്കിലും കണ്ടെത്താനാകാതതിനെ തുടർന്ന് തിരച്ചിൽ നിർത്തി വെച്ചിരുന്നു .ഇന്ന് കാലത്ത് മുതൽ വീണ്ടും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Continue Reading