Crime
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറിയതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്‌ണനാണ് മാർച്ച് ഉദ്‌ഘാടനം ചെയ്‌തത്.
ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കാലുകുത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്. എംഎൽഎ എന്ന നിലയിൽ രാഹുൽ ക്ലബുകളുടെയോ, റെസിഡൻസ് അസോസിയേഷനുകളുടെയോ യോഗത്തിൽ പങ്കെടുത്താലും തടയും. അതിനാൽ രാഹുലിനെ വിളിക്കണോ വേണ്ടയോ എന്ന് സംഘാടകർ തീരുമാനിക്കണമെന്നും ബിജെപി നേതാവ് സി കൃഷ്‌ണകുമാർ നേരത്തേ പറഞ്ഞിരുന്നു. ഓണത്തിന് ശേഷം രാഹുൽ പാലക്കാട്ടേക്ക് എത്താൻ സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാകും പാലക്കാട്ട് നടക്കുക.
