Connect with us

International

റഷ്യയില്‍ ശക്തമായ ഭൂചലനം,തീവ്രത 7.8 : സുനാമി മുന്നറിയിപ്പ് നൽകി

Published

on

മോസ്‌കോ: റഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റഷ്യുടെ കിഴക്കന്‍ പ്രവിശ്യയായ കംചത്ക ഉപദ്വീപിലാണ് ഭൂചലനമുണ്ടായത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് ഭൂചലനം.

10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. എങ്കിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി അധികൃതര്‍ അറിയിച്ചു. രണ്ടടി ഉയരത്തോളമുള്ള സുനാമി തിരകള്‍ രൂപപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്.

തുടര്‍ച്ചയായി ഭൂചലനങ്ങള്‍ നടക്കുന്ന പസഫിക് സമുദ്രത്തിലെ റിങ് ഓഫ് ഫയര്‍ എന്ന മേഖലയിലാണ് കംചതസ്‌ക സ്ഥിതിചെയ്യുന്നത്. ഇവിടെ മുമ്പും വലിയ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഇതിനേത്തുടര്‍ന്നുണ്ടായ സുനാമിയില്‍ തീരദേശ ഗ്രാമം കടലെടുത്തിരുന്നു.

Continue Reading