KERALA
ആര്‍.എസ്.എസ് അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സി പി എം പ്രവര്‍ത്തകനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ: ആര്‍.എസ്.എസ് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് 15 വര്‍ഷത്തിലേറെയായി വീട്ടില്‍ കഴിയുന്ന സി പി എം പ്രവര്‍ത്തകനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പാനൂര്‍ വിളക്കോട്ടൂരിലെ ജ്യോതിരാജിനെയാണ് ഇന്ന് കാലത്ത് സ്വന്തം വീട്ട് കിണറ്റിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 43 വയാസായിരുന്നു. പാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
പാനൂര്‍ മേഖലയില്‍ ആര്‍.എസ്.എസ് – സി.പി എം സംഘര്‍ഷം രൂക്ഷമായ 2009 ലാണ് ജ്യോതിരാജിനെ ഒരു സംഘം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത.് അക്രമത്തില്‍ ജ്യോതി രാജിന്റെ ഒരു കാല്‍ നഷ്ടപ്പെട്ടിരുന്നു സംഭവത്തില്‍ ഇരു കാലുകള്‍ക്കും വെട്ടേറ്റിരുന്നു.. തുടര്‍ന്ന് മാസങ്ങളോളം ചികിത്സയിലായിരുന്നു. എന്നാല്‍ കാലില്‍ വെട്ടേറ്റ ഭാഗത്ത് ഇടക്കിടെ വ്രണം ഉണ്ടാവുകയും അതിനുള്ള ചികിത്സ തുടരുകയുമായിരുന്നു. ഇതിനിടെയാണ് ഇന്ന് ജ്യോതിരാജിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത.് ജ്യോതിരാജിനെ അക്രമിച്ച സംഭവത്തിലെ പ്രതികളായ ബി ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകരെ തലശ്ശേരി കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.
