Connect with us

Crime

ശ്രീകോവിലിൻ്റെ കട്ടിലപ്പടികളും ചെമ്പെന്ന് രേഖപ്പെടുത്തി കൊണ്ട് പോയെന്ന് മുരാരി ബാബു

Published

on

തിരുവനന്തപുരം : ശ്രീകോവിലിന്‍റെ കട്ടിളപ്പടികളും സ്വര്‍ണം പൂശുന്നതിനായി കൊണ്ടുപോയെന്ന് മുരാരി ബാബു. ചെമ്പെന്ന് രേഖപ്പെടുത്തിയാണ് കട്ടിളപ്പടികളും കൊണ്ടുപോയത് എന്നാണ് മുരാരി ബാബു വെളിപ്പെടുത്തിയിരിക്കുന്നത്. വിവാദ കാലത്ത് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. ലോഹം എന്താണോ അതാണ് രേഖകളില്‍ എഴുതിയിരിക്കുന്നതെന്നും അടിസ്ഥാന ലോഹത്തില്‍ സ്വര്‍ണം പൂശാനാണ് പറഞ്ഞത്. അതുകൊണ്ടാണ് അങ്ങനെ എഴുതിയത്. താന്‍ ഒരു ഉദ്യോഗസ്ഥനാണ്. ഡിപ്പാര്‍ട്ട്മെന്‍റ് നടപടികൾ പൂര്‍ണമായി അനുസരിക്കുന്നു എന്നും മുരാരി ബാബു പറഞ്ഞു. 2019 ൽ വിജയ് മല്യ നല്‍കിയ സ്വർണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയതിന് ബി മുരാരി ബാബുവിനെ നിലവില്‍ സസ്പെന്‍റ് ചെയ്തിരിക്കുകയാണ് ദേവസ്വം വകുപ്പ്. അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ് ഇദ്ദേഹം. 2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളികൊടുത്തുവിട്ടതും മുരാരിബാബുവാണ്.

Continue Reading