HEALTH
പകല്‍ 6മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍,സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും ഇനി ഷിഫ്റ്റ് ബാധകം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും ഇനി ഷിഫ്റ്റ് സമ്പ്രദായം .6-6 – 12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവിട്ടു.
കിടക്കകളുടെ എണ്ണം നോക്കേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു. 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു നിലവിൽ ഈ ഷിഫ്റ്റ് സമ്പ്രദായം. ഇതോടെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും ന ഴ്സുമാർക്ക് ഒരേ ഷിഫ്റ്റ് നടപ്പിലാകും.
അതേസമയം, അധിക സമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ് നല്‍കണം. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ഇത് ബാധകമാണെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.
