Connect with us

Crime

ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം മോഹൻലാലിന് നൽകിയ നടപടി ഹൈക്കോടതി റദ്ദാക്കി.

Published

on

കൊച്ചി: നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ നിർണായക നടപടിയുമായി ഹൈക്കോടതി. ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം മോഹൻലാലിന് നൽകിയ വനംവകുപ്പ് നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് കാട്ടി ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പ് പുതിയ വിജ്ഞാപനം ഇറക്കണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർ‌ദ്ദേശം നൽകിയിട്ടുണ്ട്.

എറണാകുളം തേവരയിലെ മോഹൻലാലിന്റെ വസതിയിൽ 2011 ഡിസംബർ 21 ന് ഇൻകംടാക്സ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്ന് 2015ൽ ആനക്കൊമ്പുകൾ ഡിക്ളയർ ചെയ്യാൻ സർക്കാർ അവസരം നൽകുകയായിരുന്നു. 2016 ജനുവരി 16ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആനക്കൊമ്പിന്റെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിന് നൽകുകയും ചെയ്‌തു.
ആനക്കൊമ്പ് സംബന്ധിച്ച് കേസിൽ മോഹൻലാലിനെതിരെ കേസ് ‌ സർക്കാർ പിൻവലിച്ചിരുന്നു. തുടർന്ന്‌ 2011ൽ പെരുമ്പാവൂർ കോടതി ഈ നടപടി റദ്ദാക്കുകയും കേസിൽ മോഹൻലാൽ നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് കോടതി സ്‌റ്റേ അനുവദിച്ചു. ഈ കേസിലാണ് ഇന്ന് അന്തിമവിധി ഉണ്ടായിരിക്കുന്നത്.

Continue Reading