Connect with us

KERALA

പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

Published

on

കണ്ണൂർ : പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. കർണ്ണാടക സ്വദേശികളായ അഫ്‌നാൻ , റഹാനുദ്ദീൻ , അഫ്രാസ് എന്നിവരാണ് മരിച്ചത്

ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കര്‍ണാടക സ്വദേശികളായ 11 പേരടങ്ങുന്ന സംഘം പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇവരെല്ലാം ബെംഗളൂരുവില്‍ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളാണ് ‘ എട്ടംഗസംഘം കടലില്‍ കുളിക്കാനിറങ്ങി. ഇതിനിടെയാണ് മൂന്നുപേര്‍ തിരയില്‍പ്പെട്ടത്. രണ്ടുപേരെ നാട്ടുകാരും മറ്റുള്ളവരും ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ഇവരുടെ നില അതീവഗുരുതരമായിരുന്നു .ആശുപത്രിയിലെത്തിച്ചെങ്കിലും ഇരു വരെയും രക്ഷിക്കാനായില്ല .കാണാതായ ഒരാളെ എറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്

അഫ്‌നാനെയും റഹാനുദ്ദീനെയും നാട്ടുകാരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ അഫ്രാസിന്റെ മൃതദേഹം കണ്ടെത്തിയത്.

സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത ഭാഗത്താണ് കര്‍ണാടക സ്വദേശികള്‍ കടലിലിറങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അപകടസാധ്യതയുള്ളതിനാല്‍ കുളിക്കാനിറങ്ങുന്നവരെ വിലക്കാറുണ്ടെങ്കിലും പലരും ഇത് ചെവിക്കൊള്ളാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.

Continue Reading