Connect with us

Crime

ഡല്‍ഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം ഉണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് മരണം

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം ഉണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് മരണം. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കാര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ചെങ്കോട്ട മെട്രോസ്‌റ്റേഷന്റെ ഒന്നാംനമ്പര്‍ ഗേറ്റിന് സമീപത്താണ് കാര്‍ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയെ തുടര്‍ന്ന് കാറിന് സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങള്‍ക്കും തീപിടിച്ചു. വിവരമറിഞ്ഞ് ഡല്‍ഹി അഗ്നിരക്ഷാസേനയുടെ ഇരുപതോളം യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അരമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സംഭവത്തെത്തുടര്‍ന്ന് മെട്രോസ്‌റ്റേഷന്‍ പരിസരം പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാക്കി. മേഖലയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. അതേസമയം, എങ്ങനെയാണ് കാര്‍ പൊട്ടിത്തെറിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. ഇതുസംബന്ധിച്ച് പരിശോധന നടത്താനായി ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. എൻ ഐ എ സംഘവും അന്വേഷണം തുടങ്ങി.

Continue Reading