Connect with us

Crime

ചിറയിൻകീഴിൽ ബിജെപി സ്ഥാനാർഥിയുടെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം.

Published

on

ചിറയിൻകീഴിൽ ബിജെപി സ്ഥാനാർഥിയുടെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം.

തിരുവനന്തപുരം: ചിറയിൻകീഴിൽ ബിജെപി സ്ഥാനാർഥിയുടെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ആക്രമണത്തിൽ വീടിന്റെ കതകിനു തീ പിടിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ബിജെപി സ്ഥാനാര്‍ഥി ടിന്റു ജി. വിജയന്റെ വീടിന് നേരെയാണ് ആക്രമണം.

ജനലിലൂടെ വീടിന് ഉള്ളിലേക്ക് തീ പടർത്താനും ശ്രമം ഉണ്ടായി. ഹെല്‍മറ്റും റെയിന്‍ കോട്ടും ധരിച്ച് എത്തിയ രണ്ടുപേരാണ് തീയിടാന്‍ ശ്രമിച്ചത്. സംഭവ സമയത്ത് ടിന്റുവും കുട്ടികളും രക്ഷിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയതോടെ സംഘം കടന്നുകളഞ്ഞു.

Continue Reading