Connect with us

Crime

കൊച്ചിയിൽ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം : വീട്ടുടമ കസ്റ്റഡിയിൽ

Published

on

കൊച്ചി: വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോന്തുരുത്തിയിൽ ഇന്ന് രാവിലെയാണ് സംഭവം. മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കര്‍മ സേനാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.
ചാക്കില്‍ പൊതി‍ഞ്ഞനിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ സ്ഥലമുടമ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാക്ക് ചോദിച്ച് ജോര്‍ജ് പുലര്‍ച്ചെ അയല്‍വീടുകളില്‍ എത്തിയിരുന്നുവെന്നും മദ്യലഹരിയിലായിരുന്നുവെന്നും അയല്‍വാസികള്‍ വെളിപ്പെടുത്തി. മലയാളി സ്ത്രീയല്ല കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു

Continue Reading