KERALA
ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തവർക്കെതിരേ പോലീസ് കേ സ്

കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തവർക്കെതിരേ പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തളിപ്പറമ്പ്, ശ്രീകണ്ഠാപുരം പോലീസാണ് കേസെടുത്തത്.
കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും യുഡിഎഫ് നേതാക്കളും കണ്ടാലറിയാവുന്ന 400 പേർക്കെതിരേയുമാണ് പോലീസ് കേസെടുത്തത്. കേസെടുത്ത സംഭവം രാഷ്ട്രീയ പ്രേരിതമെന്ന് സതീശൻ പാച്ചേനി ആരോപിച്ചു.
യാത്രയിലെ വർധിച്ച ജനപിന്തുണ കണ്ട് കേരള യാത്രയെ തകർക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്ര പൂർണമായും വിജയത്തിലെത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.