Crime
നടിയെ ആക്രമിച്ച കേസ്: ശിക്ഷാ വിധി ഉടൻ; വാദം നീണ്ടത് ഒന്നേകാൽ മണിക്കൂർ
കൊച്ചി :നടിയെ ആക്രമിച്ച കേസിൽ വാദത്തിനിടെ പൊട്ടിക്കരഞ്ഞ് ചില പ്രതികൾ. രണ്ടാം പ്രതി മാര്‍ട്ടിനും ആറാം പ്രതി പ്രദീപുമാണ് കോടതിയിൽ പൊട്ടിക്കരഞ്ഞത്. ഭാര്യയും കുട്ടികളുമുള്ള കാര്യമാണ് ഇവർ ചൂണ്ടിക്കാട്ടിയത്. നിരപരാധികളാണെന്നും ശിക്ഷയിൽ ഇളവു വേണമെന്നും എല്ലാ പ്രതികളും ആവശ്യപ്പെട്ടു. കണ്ണൂർ ജയിലിലേക്ക് അയയ്ക്കണമെന്ന് നാലാം പ്രതി വിജീഷ് പറഞ്ഞു.
എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. യഥാർഥ പ്രതി പൾസർ സുനിയാണ്. എന്നാൽ മറ്റുള്ളവർ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു
