Connect with us

Crime

പിണറായിൽ സ്ഫോടനത്തിൽസി പി എം പ്രവർത്തകൻ്റെ കൈപ്പത്തി  തകർന്നു

Published

on

കണ്ണൂർ . പിണറായിൽ സ്ഫോടനത്തിൽ
സി പി എം പ്രവർത്തകൻ്റെ കൈപ്പത്തി  തകർന്നു .തദ്ദേശ തെരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെ ഓലപ്പടക്കംപടക്കം പൊട്ടിക്കുന്നതിനിടയാണ അപകടം സംഭവിച്ചതെന്ന് പരിക്കേറ്റ പിണറായി വെണ്ടുട്ടായി കനാൽകരയിലെ വിപിൻ രാജ് പറഞ്ഞു .കൈപ്പത്തി ചിന്നിച്ചിതറിയ നിലയിൽ വിപിൻ രാജിനെ കണ്ണൂർ ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ബോംബ് നിർമ്മിക്കുമ്പോൾ പൊട്ടിയാണ് കൈപ്പത്തി തകർന്നതെന്ന് കോൺഗ്രസും ബിജെ പിയും ആരോപിച്ചു പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്’ . ഉഗ്രസ്ഫോടന ശേഷിയുള്ള ഗുണ്ടാ ണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു.

Continue Reading