KERALA
പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ.അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണ
കൊച്ചി: തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. കേരള കോണ്‍ഗ്രസ് എം അവരുടെ നിലപാട് പറയട്ടെയെന്നും അങ്ങോട്ട് പോയി മുന്നണിയിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നും യോഗം വ്യക്തമാക്കി
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീർക്കും. ജനുവരിയിൽ സീറ്റ് വിഭജനം തീർക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്.
