Crime
ശബരിമലയിൽ സ്വാമി അയ്യപ്പന്റെ പ്രഭാ മണ്ഡലവും മോഷ്ടിക്കപ്പെട്ടു
തിരുവനന്തപുരം: ശബരിമലയിൽ ദ്വാരപാലക വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണ അങ്കിയിലെ മാത്രമല്ല, സ്വാമി അയ്യപ്പന്റെ പ്രഭാ മണ്ഡലവും മോഷ്ടിക്കപ്പെട്ടതായി വാർത്തകൾ. എസ്‌ഐടിയുടെ കസ്റ്റഡിയിലിരിക്കുന്ന പ്രതികളെ ചോദ്യം ചെയ്തതിൽനിന്നുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ സ്വർണ്ണമോഷണങ്ങളെല്ലാം ഒന്നിച്ച് നടന്നതാണോ പിണറായി സർക്കാർ അധികാരത്തിൽവന്നതിനു ശേഷമുള്ള ഒമ്പതുവർഷത്തിനിടെ നടന്നതാണോ എന്ന കാര്യങ്ങൾ വ്യക്തമാകാനുണ്ട്.
പ്രഭാവലയത്തിന്റെ വ്യാളീമുഖ-ശിവരൂപ സ്വർണ്ണാപഹരണവും നടന്നിരിക്കുന്നതായാണ് ലഭ്യമാകുന്ന വിവരം.
